മൻമോഹൻസിംഗിന് കോവിഡ് സ്ഥിരീകരിച്ചു
Tuesday, April 20, 2021 12:02 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കോവിഡ്. കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്നലെ അദ്ദേഹത്തെ എയിംസ് ആശുപത്രിയിലെ ട്രോമ കെയറിലുള്ള പ്രത്യേക മുറിയിലേക്കു മാറ്റി.
മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിൽസക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എയിംസ് ആശുപത്രി അധികൃതർ അറിയിച്ചു. 88 വയസുള്ള മൻമോഹന് രോഗം എവിടെനിന്നു കിട്ടിയെന്നു വ്യക്തമല്ല. വീട്ടിലെ ജോലിക്കാരിൽനിന്നാകാം കോവിഡ് പിടിപെട്ടതെന്നാണു വിലയിരുത്തൽ. ഭാര്യ ഗുർഷരണ്‍ കൗറിനെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കി.