കോവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി
Tuesday, April 20, 2021 12:02 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകുന്നേരം വിദഗ്ധരുമായി വീഡിയോ കോണ്‍ഫറൻസിലൂടെ ചർച്ച നടത്തി. ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ പ്രമുഖ മരുന്നു കന്പനികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.
ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഉത്പാദനം വർധിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറിയും ചർച്ച നടത്തി.
തന്റെ മണ്ഡലമായ വാരാണസിയിലെ സ്ഥിതി ഞായറാഴ്ച മോദി അവലോകനം ചെയ്തിരുന്നു.