അഞ്ചു ഘട്ടത്തിൽനിന്ന് ബിജെപിക്ക് 122ലേറെ സീറ്റ് കിട്ടും: അമിത് ഷാ
Sunday, April 18, 2021 11:55 PM IST
സ്വരൂപ്നഗർ: ബംഗാളിൽ അഞ്ചു ഘട്ടമായി 180 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 122ലേറെ സീറ്റ് നേടുമെന്ന് കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ. ബിജെപിയുടെ മുന്നേറ്റത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആത്മവീര്യം ചോർന്നുവെന്ന് പൂർബസ്ഥലിയിൽ തെരഞ്ഞെടുപ്പു റാലിയിലൽ അമിത് ഷാ പറഞ്ഞു. നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമതയെ പരാജയപ്പെടുത്തും. എന്നെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസേനയെയും അപകീർത്തിപ്പെടുത്തുകയെന്നതാണ് മമതയുടെ ഏക അജൻഡ-അമിത് ഷാ പറഞ്ഞു.