കോവിഡ്: ഡി. രാജ എയിംസിൽ
Wednesday, April 14, 2021 1:23 AM IST
ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുതൽ നടപടിയെന്ന നിലയിലാണ് രാജയെ ആശുപത്രിയിലേക്കു മാറ്റിയത്. ആറ് ദിവസം മുന്പാണ് രാജയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നെങ്കിലും വസതിയിൽ തന്നെ തുടരാനായിരുന്നു ആരോഗ്യ പ്രവർത്തകരുടെ നിർദേശം. കേരളത്തിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.