ബംഗാളിൽ ബോംബ് സ്ഫോടനം
Sunday, March 7, 2021 12:13 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. അതേസമയം, ബിജെപി പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെയാണു സ്ഫോടനമുണ്ടായതെന്നു പോലീസ് പറഞ്ഞു.