സിനിമാ ചിത്രീകരണം തടസപ്പെട്ടു
Monday, January 25, 2021 12:21 AM IST
ചണ്ഡീഗഡ്: ഹിന്ദി നടി ജാൻവി കപൂറിന്റെ സിനിമാ ചിത്രീകരണം കർഷകപ്രതിഷേധത്തിൽ തടസപ്പെട്ടു. ശനിയാഴ്ച ‘ഗുഡ് ലക്ക് ജറി’ എന്ന സിനിമയുടെ ചിത്രീകരണം പട്യാലയിലെ സിവിൽ ലൈൻ മേഖലയിൽ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. ബോളിവുഡ് അഭിനേതാക്കൾ കർഷകസമരത്തിനു പിന്തുണ പ്രഖ്യപിക്കുന്നില്ലെന്ന് പ്രക്ഷോഭകർ പരാതിപ്പെട്ടു. കർഷകർക്കനുകൂലമായി സംസാരിക്കാൻ അഭിനേതാക്കൾ തയാറാകണമെന്നും ആവശ്യപ്പെട്ടു.
ഇതേ സിനിമയുടെ ചിത്രീകരണം ഫത്തേഗഡ് സാഹിബിൽ നടക്കവേ കർഷകർ തടസപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ജാൻവി കപൂർ കർഷകരെ പിന്തുണയ്ക്കുന്ന സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.