മുളന്തുരുത്തി പള്ളി: ഹർജി തള്ളി
Tuesday, November 24, 2020 12:34 AM IST
ന്യൂഡൽഹി: മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ നടപടി ചോദ്യംചെയ്ത് യാക്കോബായ സഭാ വിശ്വാസികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
ഹൈക്കോടതി ഉത്തരവിൽ അപാകതയില്ലെന്നു ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമാനആവശ്യമുന്നയിച്ച ഹർജികൾ മുന്പ് തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.