കലാപത്തിനു ശ്രമമെന്ന്: മലയാളി മാധ്യമപ്രവർത്തകന് എതിരേ ഒരു കേസുകൂടി
Sunday, October 18, 2020 12:30 AM IST
ന്യൂഡൽഹി: ഹത്രാസിൽ റിപ്പോർട്ടിംഗിനു പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് മേൽ മറ്റൊരു കേസു കൂടി ഉത്തർപ്രദേശ് സർക്കാർ ചുമത്തി. കലാപത്തിന് ശ്രമം നടത്തിയെന്നാണ് പുതിയ കേസ്.
സിദ്ധിക്കിനൊപ്പം അറസ്റ്റ് ചെയ്ത കാന്പസ് ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റിലായ വിവരം അറിഞ്ഞശേഷം സിദ്ദിഖിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കെയുഡബ്ലുജെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ജോലി ചെയ്യാനായി എത്തിയ മാധ്യമപ്രവർത്തകനെ റിപ്പോർട്ടിംഗിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും ഉടൻ വിട്ടയയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്ത് അയച്ചിരുന്നു.