യുപിയിൽ ചെറുവിമാനം തകർന്ന് ട്രെയിനി പൈലറ്റ് മരിച്ചു
Tuesday, September 22, 2020 12:34 AM IST
അസംഗഡ്(യുപി): ഉത്തർപ്രദേശിലെ അസംഗഡിൽ ചെറുവിമാനം തകർന്നു പൈലറ്റ് ട്രെയിനി മരിച്ചു. ഹരിയാനയിലെ പൽവാൽ സ്വദേശി കോൺകാർക് സരൺ(21) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ സരായി മിർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുശാഹ ഫരിദ്ദിൻപുർ ഗ്രാമത്തിലായിരുന്നു അപകടമെന്ന് അസംഗഡ് കലക്ടർ രാജേഷ്കുമാർ അറിയിച്ചു. രാവിലെ പത്തരയോടെ പറന്നുയർന്ന പരിശീലന വിമാനം കൃഷിയിടത്തിൽ തകർന്നുവീഴുകയായിരുന്നു. അമേഠിയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐജിആർയുഎയിലെ വിദ്യാർഥിയായ സരണിന് ഒറ്റയ്ക്ക് 52 മണിക്കൂർ ഉൾപ്പെടെ 125 മണിക്കൂർ പറക്കൽ പരിശീലനം ലഭിച്ചിരുന്നു.