മനോജ് സിൻഹ ജമ്മു കാഷ്മീർ ലഫ്. ഗവർണർ
Thursday, August 6, 2020 11:55 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ ആദ്യ ലഫ്.ഗവർണർ ജി.സി മുർമു രാജിവച്ചു. മുൻ കേന്ദ്ര മന്ത്രി മനോജ് സിൻഹയാണ് പുതിയ ലഫ്. ഗവർണർ.
ജി.സി മുർമുവിന്റെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. രാജിവച്ച മുർമുവി നെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി നിയമിച്ചു. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടന അനുച്ഛേദം റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ തന്നെയാണ് മുർമു രാജി വച്ചത്.
1985 ബാച്ചിലെ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത സൗഹൃദമുണ്ട്.