കാഷ്മീരിൽ അഞ്ഞൂറിലേറെ വിഘടനവാദി നേതാക്കളെ മോചിപ്പിച്ചു
Thursday, August 6, 2020 11:55 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഒരുവർഷത്തിലേറെയായി കരുതൽ തടങ്കലിലായിരുന്ന അഞ്ഞൂറിലേറെ വിഘടനവാദി നേതാക്കൾക്കു മോചനം. 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ഉയർന്ന പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനാണു നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. വിഘടനവാദ പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന കരാറിൽ ഒപ്പിട്ടശേഷമാണു മോചനമെന്നു സംസ്ഥാന ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
ഹുറിയത് കോൺഫറൻസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനയുമായി ബന്ധപ്പെട്ടവരാണ് ഇതിൽ ഏറെയും. മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളിൽ കരുതൽ തടങ്കലിലായിരുന്നവരെയും മോചിപ്പിച്ചെന്ന്ൊ അദ്ദേഹം പറഞ്ഞു.