ബംഗാളിലെ ബിജെപി എംപിമാർ പാർട്ടിവിടില്ലെന്നു വിജയ്വർഗിയ
Tuesday, August 4, 2020 12:17 AM IST
ഇൻഡോർ: ബംഗാളിലെ ഏതാനും ബിജെപി എംപിമാർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗിയ. ബംഗാളിലെ എല്ലാ എംപിമാരും ബിജെപിക്കൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ചില മാധ്യമപ്രവർത്തകരാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നു ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയായ വിജയ്വർഗിയ കുറ്റപ്പെടുത്തി. 18 എംപിമാരാണു ബംഗാളിൽ ബിജെപിക്കുള്ളത്.
വടക്കൻ ബംഗാളിലെ പ്രമുഖ നേതാവായ ബിപ്ലബ് മിത്ര കഴിഞ്ഞയാഴ്ച ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. മുന്പ് തൃണമൂലിൽനിന്നായിരുന്നു മിത്ര ബിജെപിയിൽ ചേർന്നത്. വിജയ്വർഗിയയുടെ സാന്നിധ്യത്തിലായിരുന്നു മിത്ര കഴിഞ്ഞവർഷം ബിജെപിയിൽ ചേർന്നത്.