ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: വിധി നാളെ
Sunday, July 12, 2020 12:23 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.
ക്ഷേത്രത്തിന്റെ ഭരണത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ തിരുവിതാംകൂർ രാജകുടുംബം നൽകിയ ഹർജിയിലാണ് വിധി. എട്ട് അംഗങ്ങളുള്ള ഭരണസമിതി രൂപീകരിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. രാജകുടുംബത്തിലെ ഒരംഗത്തെ പദ്മനാഭദാസൻ എന്ന സ്ഥാനപ്പേരിൽ ഭരണസമിതിയിൽ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. 2019 ഏപ്രിൽ പത്തിനു വാദം പൂർത്തിയാക്കിയ കേസിൽ ഒരു വർഷത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്.