കർണാടകയിൽ ഗോഹത്യ നിയമം മൂലം നിരോധിക്കുന്നു
Sunday, July 12, 2020 12:23 AM IST
ബംഗളൂരു: ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയതുപോലെ കർണാടകയിലും ഗോഹത്യ നിയമം മൂലം നിരോധിക്കുമെന്ന് മൃഗക്ഷേമ മന്ത്രി പ്രഭു ചവാൻ. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഇത്. ഇറച്ചിവില്പനയ്ക്കും നിരോധനം വരും. നിയമത്തിന്റെ കരട് നിർമിക്കാൻ വിദഗ്ധ സമിതിയെ ഉടൻ നിയമിക്കുമെന്നും ചവാൻ പറഞ്ഞു.