പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ്
Saturday, July 11, 2020 12:49 AM IST
ന്യൂഡൽഹി: പടക്കം പൊട്ടി ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ സുപ്രീംകോടതി കേന്ദ്രത്തിനും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചു. പടക്കങ്ങളും കെണിയും മറ്റ് പ്രാകൃത രീതികളും കൊണ്ട് വന്യമൃഗങ്ങളെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. കേരളമടക്കം 13 സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മറുപടി നൽകണം.