കളിയിക്കാവിള കൊലപാതകം: ആറു പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
Saturday, July 11, 2020 12:49 AM IST
ന്യൂഡൽഹി: കളിയിക്കാവിളയിൽ തമിഴ്നാട് പോലീസിലെ സ്പെഷൽ സബ് ഇൻസ്പെക്ടർ വിൽസണെ കൊലപ്പെടുത്തിയ കേസിൽ ഐഎസ് ഭീകരൻ ഉൾപ്പെടെ ആറു പേർക്കെതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കുറ്റപത്രം സമർപ്പിച്ചു.
അബ്ദുൾ ഷമീം(30), വൈ. തൗഫീഖ്(27), ഐഎസ് ഭീകരൻ ഖാജാ മൊഹിദീൻ(53), ജാഫർ അലി(26), മെഹ്ബൂബ് പാഷ(48), ഇജാസ് പാഷ(46) എന്നിവർക്കെതിരെയാണു ചെന്നൈയിലെ പ്രത്യേക എൻഐഎ കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്.
2020 ജനുവരി എട്ടിന് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനെ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ ചേർന്ന് വെടിവച്ചു കൊലപ്പെടുത്തിയത്. 2020 ജനുവരി 15ന് ഇരുവരും അറസ്റ്റിലായി. ഫെബ്രുവരി ഒന്നിനു എൻഐഎ തമിഴ്നാട് പോലീസിൽനിന്നു കേസ് ഏറ്റെടുത്തു.