ജോലിയില്ല, പണമില്ല: യുപിയില്‍ മടങ്ങിയെത്തിയ രണ്ട് അതിഥി തൊഴിലാളികള്‍ ജീവനൊടുക്കി
Friday, May 29, 2020 12:22 AM IST
ബാ​ന്ദ്ര: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍ന്ന് ജോ​ലി ന​ഷ്ട​മാ​യി യു​പി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. ബാ​ന്ദ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സാ​മ്പ​ത്തി​ക​പ്ര​യാ​സ​മാ​ണു കാ​ര​ണ​മെ​ന്ന് ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.

ഡ​ല്‍ഹി​യി​ല്‍നി​ന്നെ​ത്തി​യ സു​രേ​ഷ്(22), മും​ബൈ​യി​ല്‍നി​ന്നെ​ത്തി​യ മ​നോ​ജ് എ​ന്നി​വ​രാ​ണു ജീ​വ​നൊ​ടു​ക്കി​യ​ത്. സു​രേ​ഷ് അ​ഞ്ചു ദി​വ​സം മു​മ്പാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. പ​ത്തു​ദി​വ​സം മു​മ്പാ​ണു മ​നോ​ജ് നാ​ട്ടി​ലെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ള്‍ ഏ​റെ നാ​ള്‍ മു​മ്പ് ന​ഷ്ട​മാ​യ ഇ​യാ​ള്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. റേ​ഷ​ന്‍ വാ​ങ്ങാ​ന്‍പോ​ലും നി​വൃ​ത്തി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മ​നോ​ജെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.