തമിഴ്നാട്ടിൽ ടിവി ഷൂട്ടിംഗിന് അനുമതി
Friday, May 22, 2020 1:07 AM IST
ചെന്നൈ: ടെലിവിഷൻ പരിപാടികൾ ഷൂട്ട് ചെയ്യാൻ അനുമതി നല്കി തമിഴ്നാട് സർക്കാർ. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ, ടെലിഷൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രി പളനിസ്വാമിയെ കണ്ട് അഭ്യർഥിച്ചതിനെ തുടർന്നാണ് ഇളവു ലഭിച്ചത്. ജില്ലാ അധികൃതരിൽനിന്ന് അനുമതി വാങ്ങിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ ചിത്രീകരണം പാടില്ല. അഭിനേതാക്കൾ അടക്കം 20 പേരേ ഉണ്ടാകാവൂ.
തമിഴ്നാട്ടില്‍ 776 രോഗികള്‍കൂടി
ചെന്നൈ: തമിഴ്നാടിനെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായ രണ്ടാം ദിവസവും എഴുന്നൂറിലധികം രോഗികള്‍. ഇന്നലെ 776 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ബുധനാഴ്ച രോഗികളുടെ എണ്ണം 743 ആയിരുന്നു. ഇന്നലെ ഏഴു പേരാണു മരിച്ചത്. ആകെ മരണം 95. സംസ്ഥാനത്ത് ആകെ രോഗികള്‍ 13,967. ചെന്നൈയില്‍ ഇന്നലെ 567 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.