ആശുപത്രികളെ തടങ്കൽപ്പാളയങ്ങളോട് ഉപമിച്ച ആസാം എംഎൽഎ റിമാൻഡിൽ
Wednesday, April 8, 2020 12:00 AM IST
ഗോഹട്ടി: കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന ആശുപത്രികൾ തടങ്കൽപ്പാളയങ്ങളെക്കാൾ മോശമാണെന്ന് ആസാം എംഎൽഎ അമിനുൾ ഇസ്ലാം. ഇതേത്തുടർന്നു വിദ്വേഷപ്രസംഗം നടത്തിയതിനു ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അമിനുളിനെ 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓൾ ഇന്ത്യ യുണൈറ്റഡ് ഫ്രണ്ട് നേതാവും ധിംഗ് നിയമസഭാംഗവുമാണ് അമിനുൾ. അമിനുളിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.