ഒല വാഹനങ്ങൾ വിട്ടുനല്‍കി
Monday, March 30, 2020 11:50 PM IST
ബംഗളൂരു: കർണാടക സർക്കാരിന്റെ ബംഗളൂരുവിലടക്കമുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹായവുമായി പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഒല. തങ്ങളുടെ 500 വാഹനങ്ങൾ സർക്കാരിന് സൗജന്യമായി വിട്ടുനൽകിയാണ് കമ്പനി മാതൃകയായത്. കോവിഡ് ചികിത്സാ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും യാത്രകൾക്ക് ഒല വാഹനങ്ങൾ ഉപയോഗിക്കുമെന്ന് കർ ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ അറിയിച്ചു.