തപസ് പോൾ അന്തരിച്ചു
Wednesday, February 19, 2020 12:27 AM IST
കോൽക്കത്ത: പ്രമുഖ ബംഗാളി നടനും മുൻ തൃണമൂൽ കോൺഗ്രസ് എംപിയുമായ തപസ് പോൾ(61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ഹൃദയസംബന്ധമായ അസുഖമുള്ളയാളായിരുന്നു തപസ് പോൾ.