വാലന്റൈൻസ് ദിനത്തിൽ ആക്രമണം: അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
Monday, February 17, 2020 12:33 AM IST
ഹൈദരാബാദ്: വാലന്റൈൻസ് ദിനത്തിൽ ഹൈദരാബാദിൽ നഗരത്തിൽ ആക്രമണം അഴിച്ചുവിട്ട അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഇരുചക്ര വാഹനത്തിലെത്തിയ പതിനഞ്ചോളം ബജ്രംഗ്ദൾ പ്രവർത്തകർ കാട്ടുപള്ളിയിലെ ഒരു കടയിലെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. കൊടികളുമായെത്തിയ പ്രവർത്തകർ വാലന്റൈൻസ് ദിനാഘോഷത്തിനെതിരേ മുദ്രാവാക്യം മുഴക്കി നഗരത്തിലെ വിവിധ മാളുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവ സ്ഥലങ്ങളിൽ പോലീസെത്തിയെങ്കിലും പ്രവർത്തകർ അവിടെനിന്നു കടന്നു കളഞ്ഞിരുന്നു.