കൈക്കൂലി കൊടുത്തില്ല; കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ വയസ് 102, 104
Wednesday, January 22, 2020 12:01 AM IST
ബറെയ്ലി(യുപി): രണ്ടുവയസുള്ള സങ്കേതിനറിയില്ല തനിക്ക് 102 വയസുണ്ടെന്ന്. നാലു വയസുള്ള ശുഭയ്ക്ക് 104 വയസുണ്ടെന്നും ഔദ്യോഗിക രേഖയായ ജനന രജിസ്റ്ററിലുണ്ട്.
കൈക്കൂലി കൊടുക്കാത്തതിനാലാണ് തെറ്റായ വിവരം അച്ചടിച്ചു നല്കിയതെന്ന് ആരോപിച്ച് കുട്ടികളുടെ ബന്ധുക്കൾ നല്കിയ പരാതിയിൽ, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഡെവലപ്മെന്റ് ഓഫീസർ സുശീൽ ചന്ദ്,വില്ലേജ് പ്രമുഖ് പ്രവീൺ മിശ്ര എന്നിവർക്കെതിരേ കേസെടുക്കാൻ ബറെയ്ലി കോടതി ഉത്തരവിട്ടു.
രണ്ടുമാസം മുന്പാണ് കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിച്ചത്. സർട്ടിഫിക്കറ്റിന് 500 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.