നൃപേന്ദ്ര മിശ്ര നെഹ്റു മെമ്മോറിയൽ ചെയർപേഴ്സൺ
Sunday, January 19, 2020 12:36 AM IST
ന്യൂഡൽഹി: നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർപേഴ്സൺ ആയി റിട്ടയേർഡ് ഐഎഎസ് ഓഫീസർ നൃപേന്ദ്ര മിശ്രയെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഏതാനും മാസം മുന്‍പാണു മിശ്രവിരമിച്ചത്.
കോൺഗ്രസ് ബന്ധമുള്ള എല്ലാവരെയും നീക്കം ചെയ്ത ശേഷമുള്ള എൻഎംഎംഎലിന്റെ പുനഃസംഘടന ഇതോടെ പൂർത്തിയായി. പ്രസാർ ഭാരതി ചെയർപേഴ്സൺ എ. സൂര്യപ്രകാശ് വൈസ് ചെയർമാനാകും. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ചെയർമാനായിരുന്നിട്ടുള്ള നൃപേന്ദ്ര മിശ്ര 1967 ബാച്ച് ഐഎഎസ് ഓഫീസറാണ്.