ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുമെന്നു സരയു റോയി
Monday, November 18, 2019 12:23 AM IST
ജാംഷഡ്പുർ: ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിനെതിരേ മത്സരിക്കുമെന്നു മുതിർന്ന ബിജെപി നേതാവും മന്ത്രിയുമായ സരയു റോയി. ഇത്തവണ ഇദ്ദേഹത്തിനു സീറ്റ് നല്കിയിരുന്നില്ല. രഘുബർ ദാസിന്റെ മണ്ഡലമായ ജാംഷഡ്പുരിൽ ഇന്നു പത്രിക നല്കുമെന്നു റോയി പറഞ്ഞു. ബിജെപി 72 സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും സരയു റോയിയെ ഒഴിവാക്കിയിരുന്നു.