മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിയെന്ന് എക്സിറ്റ് പോൾ‌
Monday, October 21, 2019 11:29 PM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ബി​​ജെ​​പി-​​ശി​​വ​​സേ​​ന സ​​ഖ്യ​​വും ഹ​​രി​​യാ​​ന​​യി​​ൽ ബി​​ജെ​​പി​​യും വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്ന് എ​​ക്സി​​റ്റ് പോ​​ൾ പ്ര​​വ​​ച​​നം. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ആ​​കെ​​യു​​ള്ള 288 സീ​​റ്റു​​ക​​ളി​​ൽ ബി​​ജെ​​പി സ​​ഖ്യം 243 നേ​​ടു​​മെ​​ന്നാ​​ണു ന്യൂ​​സ് 18 ഇ​​പ്സോ​​സ് പ്ര​​വ​​ച​​നം. കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ​​സി​​പി സ​​ഖ്യം 41 സീ​​റ്റി​​ലൊ​​തു​​ങ്ങും. ബി​​ജെ​​പി 142 സീ​​റ്റോ​​ടെ കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​ന​​ടു​​ത്തെ​​ത്തു​​മെ​​ന്നും ശി​​വ​​സേ​​ന 102 സീ​​റ്റ് നേ​​ടു​​മെ​​ന്നും ന്യൂ​​സ് 18 ഇ​​പ്സോ​​സ് പ്ര​​വ​​ചി​​ക്കു​​ന്നു. ഹ​​രി​​യാ​​ന​​യി​​ൽ ബി​​ജെ​​പി​​ക്ക് 77 സീ​​റ്റു വ​​രെ പ്ര​​വ​​ചി​​ക്കു​​ന്നു​​ണ്ട്. 2014ൽ ​​ബി​​ജെ​​പി​​ക്ക് 47 സീ​​റ്റാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.