വിദേശത്തു മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ
Monday, September 23, 2019 12:56 AM IST
പൂന: ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. എന്നാൽ, മോദി രാജ്യത്തുള്ളപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് തരൂർ പറഞ്ഞു. ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് പൂന ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിഭാഷാ പദ്ധതിയെയാണു താൻ അനുകൂലിക്കുന്നതെന്ന് തരൂർ പറഞ്ഞു. ബിജെപി ഉയർത്തിക്കാട്ടുന്ന ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ മുദ്രാവാക്യം രാജ്യത്തിന് അപകടകരമാണ്.
കേരളത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഭിന്നതയില്ല. ഇത് മഹാരാഷ്ട്രയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? .ബിജെപിയുടെ ഹിന്ദുത്വം എന്നക് രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമാണ്-തരൂർ പറഞ്ഞു.