യുപിയിൽ സമാജ്വാദി പാർട്ടി-എസ്ബിഎസ്പി സഖ്യം
Monday, August 26, 2019 12:19 AM IST
ബല്ലിയ: യുപിയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടിയും ഓം പ്രകാശ് രാജ്ഭർ നേതൃത്വം നല്കുന്ന സുഹൽദോവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി)യും സഖ്യത്തിൽ മത്സരിക്കും. സഖ്യം സംബന്ധിച്ച് ഓംപ്രകാശ് രാജ്ഭറും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ചർച്ച നടത്തിയിരുന്നു. യുപിയിൽ മന്ത്രിയായിരുന്ന രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്താക്കുകയായിരുന്നു. യുപി ജനസംഖ്യയിൽ നാലു ശതമാനം വരുന്ന വിഭാഗമാണു രാജ്ഭർ.
പൂർവാഞ്ചൽ മേഖലയിൽ ഇവർ 20 ശതമാനമുണ്ട്. കിഴക്കൻ യുപിയിൽ യാദവർ കഴിഞ്ഞാൽ ഏറ്റവും പ്രബല വിഭാഗമാണു രാജ്ഭർ.