ഉത്തേജന നടപടികൾ അപര്യാപ്തം: കോൺഗ്രസ്
Sunday, August 25, 2019 12:25 AM IST
ന്യൂഡൽഹി: സാന്പത്തികമേഖലയ്ക്ക് ഉത്തേജനം പകരാൻ കേന്ദ്രം പ്രഖ്യാപിച്ച നടപടികൾ അപര്യാപ്തവും അപൂർണവുമാണെന്ന് കോൺഗ്രസ്. നരേന്ദ്ര മോദി സാന്പത്തികമേഖലയ്ക്കു വരുത്തിവച്ച കോട്ടം, ധനമന്ത്രി നിർമല സീതാരാമൻ പവർപോയിന്റ് പ്രസന്റേഷൻ നടത്തി മറച്ചുവയ്ക്കാനാവില്ലെന്ന് കോൺഗ്രസിന്റെ മുഖ്യവക്താവ് രൺദീപ് സുർജേവാല ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യം കടുത്ത സാന്പത്തിക മാന്ദ്യത്തിലാണ്. ജിഡിപി താഴുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാന്പത്തിമേഖലയ്ക്ക് ഉത്തേജനം പകരുന്ന നടപടികൾ നിർ മല സീതാരാമൻ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപം നടത്തുന്ന വിദേശികൾക്കും സ്വദേശികൾക്കുമുള്ള സൂപ്പർ റിച്ച് ടാക്സ് പിൻവലിക്കൽ, ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കൽ തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചത്.