കാഷ്മീരിൽ തരിഗാമിയെ കണ്ടെത്താൻ സുപ്രീം കോടതിയിൽ യെച്ചൂരിയുടെ ഹർജി
Sunday, August 25, 2019 12:25 AM IST
ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കാഷ്മീരിലെ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ടെത്തുന്നതിനായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. നാലുതവണ ജമ്മു കാഷ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തരിഗാമി ഇപ്പോൾ എവിടെയാണെന്ന് അറിയില്ല.
തരിഗാമിയെ കാണുന്നതിനായി ശ്രീനഗറിലേക്ക് പോയെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തരിഗാമിക്ക് നൽകാനായി ഒരു കത്ത് നൽകിയിരുന്നു. ഇത് അദ്ദേഹത്തിനു ലഭിച്ചോ എന്നു പോലും അറിയില്ലെന്നും യെച്ചൂരി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണു സൂചന. ജമ്മു കാഷ്്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ വീട്ടുതടങ്കലിലാക്കിയ തരിഗാമി ഉൾപ്പെടെയുള്ള രാഷ്്ട്രീയ പാർട്ടി നേതാക്കളെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ജമ്മു കാഷ്്മീരിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിന് മുൻപ് തന്നെ തടങ്കലിലായ തരിഗാമിയെക്കുറിച്ച് ഇപ്പോൾ എവിടെയെന്നു വ്യക്തമായ വിവരമില്ല.