രാഹുൽ ഗാന്ധി ഇന്നു കാഷ്മീർ സന്ദർശിക്കും
Saturday, August 24, 2019 12:14 AM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്നു കാഷ്മീർ സന്ദർശിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, തിരുച്ചി ശിവ (ഡിഎംകെ), മനോഡ് ഝാ (ആർജെഡി), ദിനേഷ് ത്രിവേദി(എൻസിപി) എന്നിവരാണു കാഷ്മീർ സന്ദർശിക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾ. കാഷ്മീർ സന്ദർശിക്കാനെത്തിയ ഗുലാം നബി ആസാദിനെ രണ്ടു തവണ തടഞ്ഞിരുന്നു.