എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് മൂന്നുപേർ വെന്തുമരിച്ചു
Thursday, May 16, 2019 12:33 AM IST
ചെന്നൈ: ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് കുടുംബത്തിലെ മൂന്നു പേർ വെന്തുമരിച്ചു. വില്ലുപുരം കാവേരിപക്കത്താണു സംഭവം. വെൽഡിംഗ് ഷോപ്പ് ഉടമ രാജു(60), രാജുവിന്റെ ഭാര്യ കല(55), ഇവരുടെ മകൻ ഗൗതമൻ(26) എന്നിവരാണു മരിച്ചത്. സ്ഫോടനം നടക്കുന്പോൾ മൂവരും ഉറക്കത്തിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.