അഖിലേഷ് യാദവ് പത്രിക സമർപ്പിച്ചു
Thursday, April 18, 2019 11:13 PM IST
അസംഗഡ്: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യുപിയിലെ അസംഗഡ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു.ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും അഖിലേഷിനൊപ്പമുണ്ടായിരുന്നു. മേയ് 12നാണ് അസംഗഡിൽ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ തവണ മുലായം സിംഗ് ആയിരുന്നു അസംഗഡിൽ വിജയിച്ചത്. ഇത്തവണ മെയിൻപുരിയിലാണു മുലായം മത്സരിക്കുന്നത്.