എ.പി.ജെ. അബ്ദുൾകലാം സ്കോളർഷിപ്: ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം
Tuesday, September 26, 2023 4:55 AM IST
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ് 2023-24ന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽപ്പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് ആർഹത. 6,000 രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്.
മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തികവർഷം 1,365 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. schol arship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php എന്ന ലിങ്ക് മുഖേന നേരിട്ടോ അല്ലെങ്കിൽ wwwminoritywelfare. kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ് മെനു ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.