സംസ്ഥാനത്ത് 6,676 പേർക്കു കോവിഡ്; ടിപിആർ 9.72%
Tuesday, October 19, 2021 1:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,676 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.72%. 24 മണിക്കൂറിനിടെ 68,668 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്. 60 മരണംകൂടി സ്ഥിരീകരിച്ചു.
ആകെ മരണം 26,925 ആയി. 44 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 11,023 പേർ രോഗമുക്തി നേടി. 83,184 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർഗോഡ് 148.