തദ്ദേശ തെരഞ്ഞെടുപ്പിൽ 75,013 സ്ഥാനാർഥികൾ
Tuesday, November 24, 2020 12:34 AM IST
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ആകെ മത്സരരംഗത്തുള്ളത് 75,013 സ്ഥാനാർഥികൾ.
നാമനിർദേശപത്രിക പിൻവലിക്കാനുളള സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിച്ചപ്പോൾ 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1,317 ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6,877 ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 54,494 ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുനിസിപ്പാലിറ്റികളിൽ 10,399 ഉം ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ 1,986 സ്ഥാനാർഥികളുമാണ് ജനവിധി തേടുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ രാത്രി ഒൻപത് വരെ ലഭ്യമായ കണക്കുകളാണിത്.