ഇഐഎ വിജ്ഞാപനം പിൻവലിക്കണം: കാനം രാജേന്ദ്രൻ
Wednesday, August 12, 2020 12:25 AM IST
തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടു വിജ്ഞാപനം രാജ്യത്തു വലിയ തോതിൽ പരിസ്ഥിതി നാശം സംഭവിക്കാൻ കാരണമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
വിജ്ഞാപനം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനു ഭീഷണി സൃഷ്ടിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൗന്നിപ്പറഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുടേയും വിവിധ ഹൈക്കോടതികളുടേയും വിധിന്യായങ്ങൾക്കു വിരുദ്ധമാണ് ഈ വിജ്ഞാപനം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കാനം രാജേന്ദ്രൻ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര പരിസ്ഥിതി കാര്യ മന്ത്രിയ്ക്കും കത്തയച്ചു.