പ്രവാസി കമ്മീഷൻ ചെയർപേഴ്സണായി ജസ്റ്റീസ് പി.ഡി. രാജൻ ചുമതലയേറ്റു
Saturday, May 25, 2019 1:56 AM IST
തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർപേഴ്സനായി റിട്ട. ജസ്റ്റീസ് പി.ഡി.രാജൻ ചുമതലയേറ്റു. കേരള ഹൈക്കോടതി ജസ്റ്റീസായി വിരമിച്ച അദ്ദേഹം കോഴിക്കോട് ലോ കോളജിൽ നിന്നും നിയമബിരുദവും മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പത്തനംതിട്ട ഇടയാറൻമുള സ്വദേശിയാണ്. 2013 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2010-12 കാലയളവിൽ കേരള നിയമസഭാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കമ്മീഷൻ അംഗങ്ങളായി ഡോ.ഷംസീർ വയലിൽ, സുബീർ പുഴയരുവത്ത് (സുബൈർ കണ്ണൂർ), ആസാദ് മാണ്ടയപ്പുറത്ത് (ആസാദ് തിരൂർ), ബെന്യാമിൻ എന്നിവരെ ഉൾപ്പെടുത്തി കമ്മീഷൻ പുനഃസംഘടിപ്പിക്കുകയും ചെയ്തു.