മെറ്റയിൽ പിരിച്ചുവിടൽ
മെറ്റയിൽ പിരിച്ചുവിടൽ
Thursday, October 17, 2024 11:29 PM IST
മെ​​ൻ​​ലോ പാ​​ർ​​ക്ക് (ക​​ലി​​ഫോ​​ർ​​ണി​​യ): മാ​​ർ​​ക് സു​​ക്ക​​ർ​​ബ​​ർ​​ഗി​​ന്‍റെ മെ​​റ്റ ക​​ന്പ​​നി അ​​തി​​ന്‍റെ പ്ര​​ധാ​​ന ഡി​​വി​​ഷ​​നു​​ക​​ളി​​ൽ​​നി​​ന്ന് ജീ​​വ​​ന​​ക്കാ​​രെ പി​​രി​​ച്ചു​​വി​​ടു​​ന്നു. ക​​ന്പ​​നി അ​​തി​​ന്‍റെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മു​​ക​​ളായ വാ​​ട്ട്സ്ആ​​പ്പ്, ഇ​​ൻ​​സ്റ്റാ​​ഗ്രാം എ​​ന്നി​​വ​​യി​​ൽ​​നി​​ന്നും റി​​യാ​​ലി​​റ്റി ലാ​​ബ്സി​​ൽ​​നി​​ന്നു​​മു​​ള്ള ജീ​​വ​​ന​​ക്കാ​​രെ​​യാ​​ണ് പി​​രി​​ച്ചു​​വി​​ടാ​​ൻ തു​​ട​​ങ്ങി​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ​​രു​​ന്ന​​ത്.

ക​​ന്പ​​നി​​ക​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി ന​​ട​​ക്കു​​ന്ന വ​​ലി​​യ തോ​​തി​​ലു​​ള്ള പി​​രി​​ച്ചു​​വി​​ട​​ലി​​ൽനി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി, ഈ ​​വെ​​ട്ടി​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ പ്ര​​ത്യേ​​ക ടീ​​മു​​ക​​ൾ​​ക്കു​​ള്ളി​​ലാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ക​​ന്പ​​നി​​യു​​ടെ പു​​നഃ​​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് പി​​രി​​ച്ചു​​വി​​ട​​ലെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

2023-ൽ ​​മെ​​റ്റ​​യു​​ടെ ത്രെ​​ഡ്സ് ടീ​​മി​​ൽ ചേ​​ർ​​ന്ന ജെ​​യ്ൻ മ​​ഞ്ചൂ​​ൻ വോം​​ഗ് പി​​രി​​ച്ചു​​വി​​ട​​ൽ വാ​​ർ​​ത്ത പ​​ര​​സ്യ​​മാ​​യി പ​​ങ്കു​​വ​​ച്ചു. മു​​ന്പ് വോം​​ഗ് പ്ര​​ഖ്യാ​​പി​​ക്കാ​​ത്ത ആ​​പ്പ് ഫീ​​ച്ച​​റു​​ക​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ൽ വി​​ദ​​ഗ്ധ​​യാ​​യി​​രു​​ന്നു.

ജോ​​ലി ന​​ഷ്ട​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് പ​​ല​​രും ലി​​ങ്ക്ഡ്-​​ഇ​​ൻ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ലൂ​​ടെ പോ​​സ്റ്റ് ചെ​​യ്യാ​​ൻ തു​​ട​​ങ്ങി. ഇ​​ത് ആ​​ദ്യ​​മാ​​യി​​ട്ട​​ല്ല മെ​​റ്റ അ​​വ​​രു​​ടെ ജീ​​വ​​ന​​ക്കാ​​രെ പി​​രി​​ച്ചു വി​​ടു​​ന്ന​​ത്.


ക​​ന്പ​​നി​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല ല​​ക്ഷ്യ​​ങ്ങ​​ൾ നേ​​ടു​​ന്ന​​തി​​ന് അ​​തി​​ന്‍റെ വി​​ഭ​​വ​​ങ്ങ​​ൾ പു​​ന​​ക്ര​​മീ​​ക​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണ് ഈ ​​പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ളെ​​ന്ന് മെ​​റ്റ വ​​ക്താ​​വ് ഡേ​​വ് അ​​ർ​​നോ​​ൾ​​ഡ് പ​​റ​​ഞ്ഞു.

പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ ആ​​ദ്യ​​മ​​ല്ല

ഇ​​തി​​നു മു​​ന്നേ ഒ​​റ്റ​​യ​​ടി​​ക്ക് വ​​ലി​​യൊ​​രു കൂ​​ട്ടം ആ​​ളു​​ക​​ളെ പി​​രി​​ച്ചു വി​​ട്ടി​​ട്ടു​​ണ്ട്. ഈ ​​വ​​ർ​​ഷം ആ​​ദ്യം മെ​​റ്റ​​യു​​ടെ റി​​യാ​​ലി​​റ്റി ലാ​​ബ്സ് ഡി​​വി​​ഷ​​നി​​ൽ വെ​​ട്ടി​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ന​​ട​​ത്തി​​യ​​തി​​നു ശേ​​ഷ​​മാ​​ണ് പു​​തി​​യ പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ ന​​ട​​ക്കു​​ന്ന​​ത്.

2022 മു​​ത​​ൽ മെ​​റ്റ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്കു​​ക​​യാ​​ണ്. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ​​ത്തു​​ട​​ർ​​ന്നു​​ ത​​ക​​ർ​​ച്ച നേ​​രി​​ട്ട​​തി​​നാ​​ൽ 11,000 പേ​​രെ​​യാ​​ണ് പി​​രി​​ച്ചു​​വി​​ട്ട​​ത്. 2023-ൽ, ​​സി​​ഇ​​ഒ മാ​​ർ​​ക് സ​​ക്ക​​ർ​​ബ​​ർ​​ഗി​​ന്‍റെ ‘കാ​​ര്യ​​ക്ഷ​​മ​​ത​​യു​​ടെ വ​​ർ​​ഷം’ പ​​ദ്ധ​​തി പ്ര​​കാ​​രം 10,000 ജോ​​ലി​​ക​​ൾ വെ​​ട്ടി​​ക്കു​​റ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.