കോ​​ൽ​​​​ക്ക​​​​ത്ത: നാ​​​​ലാം ക​​​​പ്പ് ല​​​​ക്ഷ്യ​​​​മി​​​​ട്ട് നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സും ക​​​​ന്നി ക​​​​പ്പ് ല​​​​ക്ഷ്യ​​​​മി​​​​ട്ട് റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂരു​​വും പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​തോ​​​​ടെ 18-​​മ​​​​ത് ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് സീ​​സ​​ണി​​നു ശു​​ഭാ​​രം​​ഭം.

കോ​​​​ൽ​​​​ക്ക​​​​ത്ത ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ​​സ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഇന്നു രാ​​​​ത്രി 7.30ന് ​​​​ഇ​​​​രു ടീ​​​​മും പു​​​​തി​​​​യ ക്യാ​​​​പ്റ്റ​​​​ന്മാ​​​​ർ​​​​ക്കു കീ​​​​ഴി​​​​ൽ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങും. മൂ​​​​ന്നു ത​​​​വ​​​​ണ ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യെ അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​ന​​​​യും ബം​​​​ഗ​​​​ളൂ​​രു​​​​വി​​​​നെ ര​​​​ജ​​​​ത് പാ​​​​ട്ടി​​ദാ​​റും ന​​​​യി​​​​ക്കും.

34 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ർ​​​​ക്കു​​​​നേ​​​​ർ പോ​​​​രാ​​​​ടി​​​​യ​​​​പ്പോ​​​​ൾ 20 ജ​​​​യം കോ​​ൽ​​​​ക്ക​​​​ത്ത സ്വ​​​​ന്ത​​​​മാ​​​​ക്കി. ഈ ​​​​മു​​​​ൻ​​​​തൂ​​​​ക്ക​​​​ത്തി​​​​നൊ​​​​പ്പം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ ഈ​​​​ഡ​​​​ൻ ഗാ​​​​ർ​​​​ഡ​​​​നി​​​​ലെ മോ​​​​ശം റി​​​​ക്കാ​​​​ർ​​​​ഡും കെ​​കെ​​ആ​​റി​​ന് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കും. ഈ​​​​ഡ​​​​നി​​​​ൽ ആ​​ർ​​സി​​ബി​​ക്ക് 13 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഞ്ച് ജ​​​​യം മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. എ​​​​ട്ട് തോ​​​​ൽ​​​​വി വ​​​​ഴ​​​​ങ്ങി. കോ​​​ൽ​​​​ക്ക​​​​ത്ത ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണ്‍ ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.

മ​​ഴമേ​​ഘ​​മു​​ണ്ട്

മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മ​​​​ഴ ര​​​​സം​​​​കൊ​​​​ല്ലി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. പ്ര​​​​ദേ​​​​ശ​​​​ത്ത് ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​ക്കു​​ക​​യാ​​ണ്. കെ​​കെ​​ആ​​ർ 2012, 2014, 2024 സീ​​​​സ​​​​ണു​​​​ക​​​​ൾ​​ക്കു​​ശേ​​ഷം നാ​​ലാം ട്രോ​​ഫി​​യാ​​ണ് ല​​​​ക്ഷ്യം വ​​യ്ക്കു​​ന്ന​​ത്. 2009, 2011, 2016 സീ​​​​സ​​​​ണി​​​​ൽ ഫൈ​​​​ന​​​​ലി​​​​ൽ എ​​​​ത്തി​​​​യ ആ​​ർ​​സി​​ബി ആ​​​​ദ്യ ക​​​​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് ഇ​​ന്നു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും. സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോ​​ഹ്‌​​ലി​​ക്ക് ഐ​​പി​​എ​​ൽ ട്രോ​​ഫി 18-ാം സീ​​സ​​ണി​​ൽ നേ​​ടാ​​ൻ സാ​​ധി​​ക്കു​​മോ എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യം.

പ​​​​വ​​​​ർ​​​​പ്ലേ വെ​​​​ടി​​​​ക്കെ​​​​ട്ട്

പ​​​​വ​​​​ർ​​​​പ്ലേ ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗു​​​​മാ​​​​യി സ്കോ​​​​ർ കു​​​​തി​​​​ക്കു​​​​ന്ന​​​​താ​​​​ണ് കോ​​​​ൽ​​​​ക്ക​​​​ത്ത ഇ​​​​ന്നിം​​​​ഗ്സി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ. ഫി​​​​ൽ സാ​​ൾ​​​​ട്ട്- സു​​​​നി​​​​ൽ ന​​​​രേ​​​​യ്ൻ ഓ​​​​പ്പ​​​​ണിം​​​​ഗ് സ​​​​ഖ്യം ഈ ​​​​ദൗ​​​​ത്യം കൃ​​​​ത്യ​​​​മാ​​​​യി നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​രു​​ന്നു. അ​​​​വ​​​​സാ​​​​ന ര​​​​ണ്ടു സീ​​​​സ​​​​ണി​​​​ലും പ​​​​വ​​​​ർ​​​​പ്ലെ​​​​യി​​​​ൽ കെ​​കെ​​ആ​​റി​​ന്‍റെ ബൗ​​​​ണ്ട​​​​റി ശ​​​​രാ​​​​ശ​​​​രി 26.16 ആ​​​​ണ്. പ​​​​വ​​​​ർ​​​​പ്ലേ ഓ​​​​വ​​​​റി​​​​ലെ സ്ട്രൈ​​​​ക്ക് റേ​​​​റ്റ് 152.64 ആ​​​​ണ്. ഇ​​​​ത്ത​​​​വ​​​​ണ സാ​​ൾ​​​​ട്ട് ബം​​ഗ​​ളൂ​​രു​​വി​​നൊ​​പ്പം ചേ​​​​ർ​​​​ന്ന​​​​തോ​​​​ടെ പ​​​​ക​​​​രം കി​​​​ന്‍റ​​​​ൻ ഡി​​​​കോ​​​​ക്ക് ന​​​​രേ​​​​യ്ന് ഒ​​​​പ്പമെത്തും.

മി​​​​ഡി​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ വെ​​​​ടി​​​​ക്കെ​​​​ട്ട്

ര​​​​ജ​​​​ത് പാ​​​​ട്ടി​​ദാ​​​​ർ, ലി​​​​യാം ലി​​​​വിം​​ഗ്സ്റ്റ​​​​ണ്‍, ജി​​​​തേ​​​​ഷ് ഷ​​​​ർ​​​​മ, ടിം ​​​​ഡേ​​​​വി​​​​ഡ് എ​​ന്നീ മി​​​​ഡി​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ ബാ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കു​​​​ക. മു​​​​ൻ സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ മ​​​​ധ്യ​​​​നി​​​​ര​​​​യു​​​​ടെ സ്ട്രൈ​​​​ക്ക് റേ​​​​റ്റ് 188.45 ആ​​​​ണ്. അ​​​​വ​​​​സാ​​​​ന 42 ഇ​​​​ന്നിം​​​​ഗ്സി​​​​ൽ ഡ​​​​ത്ത് ഓ​​​​വ​​​​റി​​​​ൽ 105 ബൗ​​​​ണ്ട​​​​റി​​​​യാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു പ​​​​റ​​​​ത്തി​​​​യ​​​​ത്. ഫി​​​​ൽ സാ​​ൾ​​​​ട്ട്, ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ൽ, വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി അ​​​​ട​​​​ങ്ങു​​​​ന്ന ടോ​​​​പ്പ് ഓ​​​​ർ​​​​ഡ​​​​ർ മി​​​​ക​​​​ച്ച തു​​​​ട​​​​ക്കം ന​​​​ൽ​​​​കാ​​​​ൻ പ്രാ​​​​പ്ത​​​​മാ​​​​ണ്.

+38

റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ സൂ​​പ്പ​​ർ താ​​രം വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ഐ​​പി​​എ​​ല്ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ​​തി​​രേ 1000 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​ൻ വേ​​ണ്ടി​​യ​​ത് 38 റ​​ണ്‍​സ് മാ​​ത്രം. 31 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 962 റ​​ണ്‍​സ് കോ​​ഹ്‌​ലി ​ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്. ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (28 ഇ​​ന്നിം​​ഗ്സി​​ൽ 1093), രോ​​ഹി​​ത് ശ​​ർ​​മ (33 ഇ​​ന്നിം​​ഗ്സി​​ൽ 1070) എ​​ന്നി​​വ​​രാ​​ണ് ഈ ​​നേ​​ട്ടം ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​ർ.

ഐ​​പി​​എ​​ല്‍ 2025 ഫിക്സ്ചർ



മാ​​ര്‍​ച്ച് 22: കോ​​ല്‍​ക്ക​​ത്ത x ബം​​ഗ​​ളൂ​​രു 7.30 pm

മാ​​ര്‍​ച്ച് 23: ഹൈ​​ദ​​രാ​​ബാ​​ദ് x രാ​​ജ​​സ്ഥാ​​ന്‍ 3.30 pm
ചെ​​ന്നൈ x മും​​ബൈ 7.30 pm
മാ​​ര്‍​ച്ച് 24: ഡ​​ല്‍​ഹി x ല​​ക്‌​​നോ 7.30 pm
മാ​​ര്‍​ച്ച് 25: ഗു​​ജ​​റാ​​ത്ത് x പ​​ഞ്ചാ​​ബ് 7.30 pm
മാ​​ര്‍​ച്ച് 26: രാ​​ജ​​സ്ഥാ​​ന്‍ x കോ​​ല്‍​ക്ക​​ത്ത 7.30 pm
മാ​​ര്‍​ച്ച് 27: ഹൈ​​ദ​​രാ​​ബാ​​ദ് x ല​​ക്‌​​നോ 7.30 pm
മാ​​ര്‍​ച്ച് 28: ചെ​​ന്നൈ x ബം​​ഗ​​ളൂ​​രു 7.30 pm
മാ​​ര്‍​ച്ച് 29: ഗു​​ജ​​റാ​​ത്ത് x മും​​ബൈ 7.30 pm
മാ​​ര്‍​ച്ച് 30: ഡ​​ല്‍​ഹി x ഹൈ​​ദ​​രാ​​ബാ​​ദ് 3.30 pm
രാ​​ജ​​സ്ഥാ​​ന്‍ x ചെ​​ന്നൈ 7.30 pm
മാ​​ര്‍​ച്ച് 31: മും​​ബൈ x കോ​​ല്‍​ക്ക​​ത്ത 7.30 pm
ഏ​​പ്രി​​ല്‍ 01: ല​​ക്‌​​നോ x പ​​ഞ്ചാ​​ബ് 7.30 pm
ഏ​​പ്രി​​ല്‍ 02: ബം​​ഗ​​ളൂ​​രു x ഗു​​ജ​​റാ​​ത്ത് 7.30 pm
ഏ​​പ്രി​​ല്‍ 03: കോ​​ല്‍​ക്ക​​ത്ത x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
ഏ​​പ്രി​​ല്‍ 04: ല​​ക്‌​​നോ x മും​​ബൈ 7.30 pm
ഏ​​പ്രി​​ല്‍ 05: ചെ​​ന്നൈ x ഡ​​ല്‍​ഹി 3.30 pm
പ​​ഞ്ചാ​​ബ് x രാ​​ജ​​സ്ഥാ​​ന്‍ 7.30 pm
ഏ​​പ്രി​​ല്‍ 06: കോ​​ല്‍​ക്ക​​ത്ത x ല​​ക്‌​​നോ 3.30 pm
ഹൈ​​ദ​​രാ​​ബാ​​ദ് x ഗു​​ജ​​റാ​​ത്ത് 7.30 pm
ഏ​​പ്രി​​ല്‍ 07: മും​​ബൈ x ബം​​ഗ​​ളൂ​​രു 7.30 pm
ഏ​​പ്രി​​ല്‍ 08: പ​​ഞ്ചാ​​ബ് x ചെ​​ന്നൈ 7.30 pm
ഏ​​പ്രി​​ല്‍ 09: ഗു​​ജ​​റാ​​ത്ത് x രാ​​ജ​​സ്ഥാ​​ന്‍ 7.30 pm
ഏ​​പ്രി​​ല്‍ 10: ബം​​ഗ​​ളൂ​​രു x ഡ​​ല്‍​ഹി 7.30 pm
ഏ​​പ്രി​​ല്‍ 11: ചെ​​ന്നൈ x കോ​​ല്‍​ക്ക​​ത്ത 7.30 pm
ഏ​​പ്രി​​ല്‍ 12: ല​​ക്‌​​നോ x ഗു​​ജ​​റാ​​ത്ത് 3.30 pm
ഹൈ​​ദ​​രാ​​ബാ​​ദ് x പ​​ഞ്ചാ​​ബ് 7.30 pm
ഏ​​പ്രി​​ല്‍ 13: രാ​​ജ​​സ്ഥാ​​ന്‍ x ബം​​ഗ​​ളൂ​​രു 3.30 pm
ഡ​​ല്‍​ഹി x മും​​ബൈ 7.30 pm
ഏ​​പ്രി​​ല്‍ 14: ല​​ക്‌​​നോ x ചെ​​ന്നൈ 7.30 pm
ഏ​​പ്രി​​ല്‍ 15: പ​​ഞ്ചാ​​ബ് x കോ​​ല്‍​ക്ക​​ത്ത 7.30 pm
ഏ​​പ്രി​​ല്‍ 16: ഡ​​ല്‍​ഹി x രാ​​ജ​​സ്ഥാ​​ന്‍ 7.30 pm
ഏ​​പ്രി​​ല്‍ 17: മും​​ബൈ x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
ഏ​​പ്രി​​ല്‍ 18: ബം​​ഗളൂ​​രു x പ​​ഞ്ചാ​​ബ് 7.30 pm
ഏ​​പ്രി​​ല്‍ 19: ഗു​​ജ​​റാ​​ത്ത് x ഡ​​ല്‍​ഹി 3.30 pm
രാ​​ജ​​സ്ഥാ​​ന്‍ x ല​​ക്‌​​നോ 7.30 pm
ഏ​​പ്രി​​ല്‍ 20: പ​​ഞ്ചാ​​ബ് x ബം​​ഗ​​ളൂ​​രു 3.30 pm
മും​​ബൈ x ചെ​​ന്നൈ 7.30 pm
ഏ​​പ്രി​​ല്‍ 21: കോ​​ല്‍​ക്ക​​ത്ത x ഗു​​ജ​​റാ​​ത്ത് 7.30 pm
ഏ​​പ്രി​​ല്‍ 22: ല​​ക്‌​​നോ x ഡ​​ല്‍​ഹി 7.30 pm
ഏ​​പ്രി​​ല്‍ 23: ഹൈ​​ദ​​രാ​​ബാ​​ദ് x മും​​ബൈ 7.30 pm
ഏ​​പ്രി​​ല്‍ 24: ബം​​ഗ​​ളൂ​​രു x രാ​​ജ​​സ്ഥാ​​ന്‍ 7.30 pm
ഏ​​പ്രി​​ല്‍ 25: ചെ​​ന്നൈ x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
ഏ​​പ്രി​​ല്‍ 26: കോ​​ല്‍​ക്ക​​ത്ത x പ​​ഞ്ചാ​​ബ് 7.30 pm
ഏ​​പ്രി​​ല്‍ 27: മും​​ബൈ x ല​​ക്‌​​നോ 3.30 pm
ഡ​​ല്‍​ഹി x ബം​​ഗ​​ളൂ​​രു 7.30 pm
ഏ​​പ്രി​​ല്‍ 28: രാ​​ജ​​സ്ഥാ​​ന്‍ x ഗു​​ജ​​റാ​​ത്ത് 7.30 pm
ഏ​​പ്രി​​ല്‍ 29: ഡ​​ല്‍​ഹി x കോ​​ല്‍​ക്ക​​ത്ത 7.30 pm
ഏ​​പ്രി​​ല്‍ 30: ചെ​​ന്നൈ x പ​​ഞ്ചാ​​ബ് 7.30 pm
മേ​​യ് 01: രാ​​ജ​​സ്ഥാ​​ന്‍ x മും​​ബൈ 7.30 pm
മേ​​യ് 02: ഗു​​ജ​​റാ​​ത്ത് x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
മേ​​യ് 03: ബം​​ഗ​​ളൂ​​രു x ചെ​​ന്നൈ 7.30 pm
മേ​​യ് 04: കോ​​ല്‍​ക്ക​​ത്ത x രാ​​ജ​​സ്ഥാ​​ന്‍ 3.30 pm
പ​​ഞ്ചാ​​ബ് x ല​​ക്‌​​നോ 7.30 pm
മേ​​യ് 05: ഹൈ​​ദ​​രാ​​ബാ​​ദ് x ഡ​​ല്‍​ഹി 7.30 pm
മേ​​യ് 06: മും​​ബൈ x ഗു​​ജ​​റാ​​ത്ത് 7.30 pm
മേ​​യ് 07: കോ​​ല്‍​ക്ക​​ത്ത x ചെ​​ന്നൈ 7.30 pm
മേ​​യ് 08: പ​​ഞ്ചാ​​ബ് x ഡ​​ല്‍​ഹി 7.30 pm
മേ​​യ് 09: ല​​ക്‌​​നോ x ബം​​ഗ​​ളൂ​​രു 7.30 pm
മേ​​യ് 10: ഹൈ​​ദ​​രാ​​ബാ​​ദ് x കോ​​ല്‍​ക്ക​​ത്ത 7.30 pm
മേ​​യ് 11: പ​​ഞ്ചാ​​ബ് x മും​​ബൈ 3.30 pm
ഡ​​ല്‍​ഹി x ഗു​​ജ​​റാ​​ത്ത് 7.30 pm
മേ​​യ് 12: ചെ​​ന്നൈ x രാ​​ജ​​സ്ഥാ​​ന്‍ 7.30 pm
മേ​​യ് 13: ബം​​ഗ​​ളൂ​​രു x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
മേ​​യ് 14: ഗു​​ജ​​റാ​​ത്ത് x ല​​ക്‌​​നോ 7.30 pm
മേ​​യ് 15: മും​​ബൈ x ഡ​​ല്‍​ഹി 7.30 pm
മേ​​യ് 16: രാ​​ജ​​സ്ഥാ​​ന്‍ x പ​​ഞ്ചാ​​ബ് 7.30 pm
മേ​​യ് 17: ബം​​ഗ​​ളൂ​​രു x കോ​​ല്‍​ക്ക​​ത്ത 7.30 pm
മേ​​യ് 18: ഗു​​ജ​​റാ​​ത്ത് x ചെ​​ന്നൈ 3.30 pm
ല​​ക്‌​​നോ x ഹൈ​​ദ​​രാ​​ബാ​​ദ് 7.30 pm
മേ​​യ് 20: ക്വാ​​ളി​​ഫ​​യ​​ര്‍ 1 7.30 pm
മേ​​യ് 21: എ​​ലി​​മി​​നേ​​റ്റ​​ര്‍ 7.30 pm
മേ​​യ് 23: ക്വാ​​ളി​​ഫ​​യ​​ര്‍ 2 7.30 pm
മേ​​യ് 25: ഫൈ​​ന​​ല്‍ 7.30 pm