ഇന്ത്യൻ ടീമിൽ 3 മലയാളികൾ
Monday, March 17, 2025 11:38 PM IST
കോട്ടയം: ഫിബ ഏഷ്യ കപ്പ് 2025 ബാസ്കറ്റ്ബോൾ രണ്ടാം റൗണ്ട് യോഗ്യതാ പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ മൂന്നു മലയാളി സാന്നിധ്യങ്ങൾ.
കളിക്കാരുടെ പട്ടികയിൽ കേരളത്തിൽനിന്നു പ്രണവ് പ്രിൻസ്, വൈശാഖ് കെ. മനോജ് എന്നിവർ ഉൾപ്പെട്ടു. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി സി. ശശിധരനാണ് ടീം മാനേജർ.
ടീം: മുയിൻ ബെക് ഹഫീസ് (ക്യാപ്റ്റൻ), പ്രണവ് പ്രിൻസ്, അരവിന്ദ് കുമാർ, പ്രിൻസ്പാൽ സിംഗ്, അർവിന്ദർ സിംഗ്, പാൽപ്രീത് സിംഗ്, കൻവാർ ഗുർബാസ് സിംഗ്, ഗുർവീന്ദർ സിംഗ്, വിശേഷ് ഭിർഗുവൻഷി, ഹർഷ് ദാഗർ, വൈശാഖ് കെ. മനോജ്. മുഖ്യപരിശീലകൻ: സ്കോട്ട് ഫ്ളെമിംഗ്. മാനേജർ: സി. ശശീധരൻ.