എല്ലാ വേദിയിലും ഉദ്ഘാടന പരിപാടികൾ
Thursday, March 20, 2025 12:37 AM IST
മുംബൈ: ഐപിഎൽ 18-ാം സീസണ് ആഘോഷമാക്കാൻ എല്ലാ വേദിയിലെയും ആദ്യ മത്സരത്തിനു മുന്‍പ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്ത് ബിസിസിഐ.
2025 സീസണ് ഐപിഎല്ലിന്റെ ഉദ്ഘാടന ദിനമായ 22നു കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഗ്രാൻഡ് ഓപ്പണിംഗ് സെറിമണി. തുടർന്ന് ഓരോ വേദിയിലെയും ആദ്യ മത്സരങ്ങൾക്കും ആഘോഷ പരിപാടികൾ അരങ്ങേറും. ആകെ 13 വേദികളിലായാണ് 2025 സീസണ് അരങ്ങേറുന്നത്.
ശ്രേയ, ദിഷ
22നു നടക്കുന്ന മെഗാ ഉദ്ഘാടന പരിപാടിയിൽ ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് നടി ദിഷ പട്ടാണി, റാപ്പർ കരണ്‍ ഔജ്ല തുടങ്ങിയവർ അണിനിരക്കും.