കൊച്ചി, പാലക്കാട്ട് ഫാൻ പാർക്ക്
Friday, March 21, 2025 11:37 PM IST
കോട്ടയം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ ആവേശം കേരളത്തിലേക്കും പകർന്ന് ബിസിസിഐ. കേരളത്തിൽ രണ്ടു ഫാൻ പാർക്കുകൾ ബിസിസിഐയുടെ നേതൃത്വത്തിൽ വരും. അതിൽ ആദ്യത്തേത് കൊച്ചിയിൽ നാളെ ആരംഭിക്കും.
ഇന്നും നാളെയും നടക്കുന്ന മത്സരങ്ങൾ കൊച്ചിയിലെ കൂറ്റൻ സ്ക്രീനിൽ ആരാധകർക്കു കാണാം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സ്ക്രീനിംഗ്.
20, 30 തീയതികളിൽ നടക്കുന്ന മത്സരങ്ങളുടെ ഫാൻ പാർക്കാണ് പാലക്കാട്ട് ഉണ്ടാകുക. ഫാൻ പാർക്കിൽ പ്രവേശനം സൗജന്യമാണ്. ഫുഡ് സ്റ്റാൾ, സംഗീത നിശ, കുട്ടികൾക്കുള്ള ഗെയിംസ് തുടങ്ങിയവരും ഐപിഎൽ ആസ്വദകർക്കായി ഫാൻ പാർക്കുകളിൽ ഉണ്ട്.
കൊച്ചിക്കു പുറമേ റോഹ്ത്തക്ക് (ഹരിയാന), ബിക്കാനീർ (രാജസ്ഥാൻ), ഗാങ്ടോക്ക് (സിക്കിം), കോയന്പത്തൂർ (തമിഴ്നാട്) എന്നിവിടങ്ങളിലാണ് ഇന്നു ഫാൻ പാർക്കുള്ളത്.