കേരളം പ്രീ ക്വാർട്ടറിൽ
Thursday, March 20, 2025 12:37 AM IST
ഗോഹട്ടി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പുരുഷ ടീം പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ രണ്ടാം ജയം നേടിയാണ് കേരളം പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.
കേരളം 77-18നു ജമ്മു കാഷ്മീരിനെ തകർത്തു. ഇന്നു ബിഹാറിനെതിരായ മത്സരം കേരളത്തിനു ശേഷിക്കുന്നുണ്ട്.