ഡുപ്ലെസി വൈസ് ക്യാപ്റ്റൻ
Monday, March 17, 2025 11:38 PM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ വൈസ് ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി നിയമിതനായി.
അക്സർ പട്ടേലിനെ കഴിഞ്ഞ ദിവസം ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഫാഫ് ഡുപ്ലെസി ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടി കളിക്കുന്ന ആദ്യ സീസണ് ആണിത്. കഴിഞ്ഞ മൂന്നു സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായിരുന്നു.
രണ്ടു കോടി രൂപയ്ക്കാണ് ഡൽഹി ക്യാപ്പിറ്റൽസ് ഫാഫ് ഡുപ്ലെസിയെ 2025 മെഗാ താര ലേലത്തിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 145 മത്സരങ്ങളിൽനിന്ന് 4571 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.