ബ്രൂക്കിനു വിലക്ക്
Monday, March 17, 2025 11:38 PM IST
മുംബൈ: ഇംഗ്ലീഷ് ക്രിക്കറ്റർ ഹാരി ബ്രൂക്കിനെ ഐപിഎൽ ട്വന്റി-20യിൽനിന്നു രണ്ടു വർഷത്തേക്കു വിലക്കി.
2025 മെഗാ താരലേലത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് 6.25 കോടി രൂപയ്ക്കു ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയിരുന്നു. എന്നാൽ, 2025 സീസണിൽനിന്നു പിന്മാറുന്നതായി കഴിഞ്ഞ ദിവസം ബ്രൂക്ക് അറിയിച്ചു. ഇതേത്തുടർന്നാണ് വിലക്ക്.
ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുകയും ഏതെങ്കിലും ഫ്രാഞ്ചൈസി ലേലത്തിൽ സ്വന്തമാക്കുകയും ചെയ്യുന്ന വിദേശ കളിക്കാർ, പരിക്കിന്റെ പേരിലല്ലാതെ പിന്മാറിയാൽ വിലക്ക് ഏർപ്പെടുത്താമെന്ന നിയമം കഴിഞ്ഞ വർഷം നിലവിൽവന്നിരുന്നു.