ജപ്പാൻ 2026 ലോകകപ്പിനു യോഗ്യത നേടിയ ആദ്യ ടീം
Thursday, March 20, 2025 11:01 PM IST
സൈതാമ (ജപ്പാൻ): ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് കരസ്ഥമാക്കിയ ആദ്യ ടീമായി ജപ്പാൻ.
ലോകകപ്പ് യോഗ്യത ഏഷ്യൻ പോരാട്ടത്തിന്റെ മൂന്നാം റൗണ്ട് ഗ്രൂപ്പ് സിയിൽ ബെഹറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് ജപ്പാൻ 2026 ഫിഫ ലോകകപ്പിലേക്കു കുതിച്ചത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ അരങ്ങേറുന്നത്.