മിറ ആൻഡ്രീവ; 17ന്റെ മധുരം
Monday, March 17, 2025 11:38 PM IST
കലിഫോർണിയ: ടെന്നീസ് ലോകത്തിൽ പുത്തൻ താരോദയം, റഷ്യയുടെ മിറ ആൻഡ്രീവ. ഇന്ത്യൻ വെൽസ് വനിതാ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ ബെലാറൂസിന്റെ അരീന സബലെങ്കയെ കീഴടക്കി മറി ആൻഡ്രീവ കപ്പുയർത്തി.
സ്കോർ: 2-6, 6-4, 6-3. സെറീന വില്യംസിനുശേഷം (1999) ഇന്ത്യൻ വെൽസ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനേഴുകാരിയായ മിറ.
കൗമാരതാരത്തിന്റെ തുടർച്ചയായ ഡബ്ല്യുടിഎ കിരീടമാണ്. കഴിഞ്ഞ മാസം ഇഗ ഷ്യാങ്ടെക്, റെബാകിന എന്നിവരെ കീഴടക്കി ദുബായ് ചാന്പ്യൻഷിപ്പും മിറ സ്വന്തമാക്കിയിരുന്നു. 1990നുശേഷം ഒരു ഡബ്ല്യുടിഎ ചാന്പ്യൻഷിപ്പിൽ ലോക ഒന്നും രണ്ടും നന്പർ താരങ്ങളെ കീഴടക്കുന്ന ആദ്യ താരമെന്ന നേട്ടവും മിറയ്ക്കു സ്വന്തം.