നേഷൻസ് ലീഗിൽ ഞെട്ടിക്കൽ
Friday, March 21, 2025 11:37 PM IST
മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലുകളിൽ ക്രൊയേഷ്യ 2-0നു കിലിയൻ എംബപ്പെയുടെ ഫ്രാൻസിനെയും ഡെന്മാർക്ക് 1-0നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയും ഞെട്ടിച്ചു.
ജർമനി 2-1ന് ഇറ്റലിയെ കീഴടക്കി. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സും സ്പെയിനും 2-2 സമനിലയിൽ പിരിഞ്ഞു.