കേരളത്തിന് ഇരട്ട ക്വാർട്ടർ
Friday, March 21, 2025 11:37 PM IST
ഗോഹട്ടി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതകൾക്കു പിന്നാലെ കേരളത്തിന്റെ പുരുഷ ടീമും ക്വാർട്ടറിൽ.
പുരുഷ പ്രീ ക്വാർട്ടറിൽ കേരളം 73-64നു ഡൽഹിയെ തോൽപ്പിച്ചു. ക്വാർട്ടറിൽ രാജസ്ഥാനാണ് എതിരാളികൾ. ഗ്രൂപ്പ് ചാന്പ്യന്മാരായി കേരള വനിതകൾ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ചണ്ഡിഗഡാണ് ക്വാർട്ടറിൽ കേരള വനിതകളുടെ എതിരാളികൾ.